ജനതാദളിലെ തര്‍ക്കം രൂക്ഷമാവുന്നു
തിരുവനന്തപുരം: ജനതാദളിന്റെ സംസ്ഥാന നേതൃത്വത്തിലെ തര്‍ക്കങ്ങള്‍ രൂക്ഷമാവുന്നു.ദേശീയ പ്രസിഡന്റ് എച്ച്. ഡി. ദേവഗൗഡ പങ്കെടുത്ത നേതൃയോഗത്തിലേക്ക് പി. ആര്‍. കുറുപ്പ് എം.എല്‍.എ യെ ക്ഷണിക്കാതിരുന്നത് പ്രശ്നങ്ങള്‍ കൂടൂതല്‍ വഷളാക്കി. നേരത്തെ കുറുപ്പ് പക്ഷത്തെ നേതാക്കളായ കായിക്കര ഷംസുദ്ദീന്‍, പി.പി. സുലൈമാന്‍ റാവുത്തര്‍ എം.എല്‍.എ, രാമന്‍ കര്‍ത്താ തുടങ്ങിയ നേതാക്കള്‍ ദേവഗൗഡയെ സന്ദര്‍ശിച്ചെങ്കിലും അദ്ദേഹം അവരുടെ ആവശ്യങ്ങള്‍ക്ക് മേല്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചില്ല.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനേയും നിയമസഭാകക്ഷി നേതാവ് നീലലോഹിതദാസന്‍ നാടാരെയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് കുറുപ്പ് പക്ഷം തയ്യാറല്ല. ഇതിനിടെ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷം യോഗം ചേര്‍ന്ന സമയത്തുതന്നെ പി.ആര്‍. കുറുപ്പ് പക്ഷം സമാന്തര യോഗം നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ക്ക്മേല്‍ ദേശീയ നേതൃത്വം അനുഭാവപൂര്‍ണ്ണമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്താന്‍ പോലും മടിക്കില്ലെന്ന നിലപാടാണ് കുറുപ്പ് പക്ഷം കൈകൊണ്ടിരിക്കുന്നത്. എന്നാല്‍ ദേശീയനേതൃത്വം ഇപ്പോഴും വീരേന്ദ്രകുമാര്‍ പക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വികരിച്ചിരിക്കുന്നത്. ജനതാദള്‍ നേതൃത്വമെടുക്കുന്ന തിരുമാനങ്ങള്‍ അനുസരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്ന് ജനതാദള്‍ ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇതിന്റെ സൂചനയാണ്.












Click it and Unblock the Notifications