ഇന്ത്യന്‍ വിമാനം തട്ടികൊണ്ടുപോവാന്‍ പുലികള്‍ക്ക് പദ്ധതി
കൊളംബോ: ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കൊളംബോയില്‍ നിന്ന് തട്ടികൊണ്ടുപോയി യൂറോപ്പിലിറക്കാന്‍ തമിഴ് പുലികള്‍ക്ക് പദ്ധതിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബണ്ടാരനായകെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സുരക്ഷ ശക്തിപ്പെടുത്തി.
രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ മോചനമോ രാഷ്ട്രീയമായ പൊതുമാപ്പോ ആവാം ഇന്ത്യന്‍ എയര്‍ലൈന്‍സ ്വിമാനം തട്ടികൊണ്ടുപോവാനുള്ള തമിഴ് പുലികളുടെ പദ്ധതിക്കു പിന്നിലെ ലക്ഷ്യമെന്ന ്ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനമെന്തെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വെളിപ്പെടുത്തിയില്ല. ഒരു മുതിര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ ഈയിടെ കൊളംബോ സന്ദര്‍ശിച്ചിരുന്നു.
കൊളംബോയില്‍ നിന്ന ്ദില്ലി, മുംബൈ, ചെന്നൈ, ട്രിച്ചി, തിരുവനന്തപുരം എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനസര്‍വീസ് നടത്തുന്നത്. ആഴ്ച്ചയില്‍ ഇരുപത് വിമാനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടുന്നുണ്ട്.












Click it and Unblock the Notifications