ചര്‍ച്ചയ്ക്കാവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ പാകിസ്ഥാനോട് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറായ ജനറല്‍ മുഷാറഫിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ അമേരിക്ക പാകിസ്ഥാടാവശ്യപ്പെട്ടു. അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍കുള്ള സാഹചര്യമാണ് വേണ്ടതെന്ന് അമേരിക്ക പറഞ്ഞു.
പരസ്യപ്രസ്താവനകളിലോ അഭിപ്രായപ്രകടനങ്ങളിലോ ഒതുക്കി നിര്‍ത്താതെ ചര്‍ച്ചയ്ക്കുള്ള സാഹചര്യമൊരുക്കാന്‍ പാകിസ്ഥാനോട് അമേരിക്കന്‍ രാഷ്ട്രീയ കാര്യ അണ്ടര്‍ സെക്രട്ടറി തോമസ് പിക്കെറിങ് ആവശ്യപ്പെട്ടു. ദില്ലിയില്‍ തെക്കനേഷ്യയിലെ യു എസ് നയ ത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു തോമസ്.
ഏഷ്യയുടെ സരുക്ഷയെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച ചെയ്യാനെത്തിയ തോമസ് കശ്മീര്‍ ഓള്‍ പാര്‍ട്ടി ഹുരിയത്ത് കോണ്‍ഫറെന്‍സിന്റെ പല നേതാക്കളേയും ഇന്ത്യ ജയിലില്‍ നിന്നു മോചിപ്പിച്ചതിനെ സ്വാഗതം ചെയ്തു. കൂടുതല്‍ ഹുരിയത്ത് നേതാക്കളെ മോചിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications