സംഘര്‍ഷം യുദ്ധത്തിലെത്തിച്ചേക്കാമെന്ന് പാക് വിദേശമന്ത്രി
ഇസ്താമബാദ്: നിയന്ത്രണരേഖക്കടുത്തുള്ള സംഘര്‍ഷാവസ്ഥ ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരു യുദ്ധത്തിലേക്ക് എത്തിച്ചേക്കാമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞു.
മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇപ്പോഴത്തെ സാഹചര്യം അപകടകരമാണെന്ന് അബ്ദുള്‍ സത്താര്‍ പറഞ്ഞു. ആണവായുധീകരണം കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയൊരുക്കിയിരിക്കുകയാണ്.
സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയുമായി ബന്ധപ്പെടണമെന്ന് പാക്കിസ്ഥാനുണ്ട്. ഇരുഭാഗത്തെയും കമാണ്ടര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്താവുന്നതാണെന്നും വെടിയുണ്ടകള്‍ കൊണ്ട് മറുപടി പറയുന്നതിനേക്കാള്‍ അതാണ് നല്ലതെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യ സൈനിക ബഡ്ജറ്റ് 300 കോടി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ വര്‍ധനവ് പാക്കിസ്ഥാന്റെ ആകെയുള്ള ബഡ്ജറ്റിനേക്കാള്‍ കൂടുതലാണ്. ഇരുരാജ്യങ്ങളുടെയും ശക്തി താരതമ്യപ്പെടുത്തുന്ന ഒരാള്‍ ഒരിക്കലും പാക്കിസ്ഥാന്‍ യുദ്ധത്തിന് മുന്‍കൈയെടുക്കുമെന്ന് പറയില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
നിയന്ത്രണരേഖ ചിലര്‍ അതിക്രമിച്ചുകടക്കുന്നുണ്ടെന്ന് സമ്മതിച്ച അബ്ദുള്‍ സത്താര്‍ പല ആവശ്യങ്ങള്‍ക്കായാണ് ജനങ്ങള്‍ അത് ചെയ്യുന്നതെന്ന് ന്യായീകരിച്ചു. പാക്കിസ്ഥാന്‍ സൈനികരേക്കാള്‍ പത്ത്ിരട്ടിയെങ്കിലും സൈനികര്‍ ഇന്ത്യയുടേതായി നിയന്ത്രണരേഖക്കടുത്തുണ്ട്. പിന്നെ എന്തുകൊണ്ട് അവര്‍ക്ക് നിയന്ത്രണരേഖ ലംഘിക്കുന്നത് തടയാനാവുന്നില്ലസത്താര്‍ പറഞ്ഞു.












Click it and Unblock the Notifications