Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വത്തിന് അമേരിക്കന്‍ പിന്തുണ ഉപാധികളോടെ മാത്രം

വാഷിങ്ടണ്‍: ഇന്ത്യക്ക് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണക്കണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കണമെന്ന് അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് പിക്കെറിങ് വ്യക്തമാക്കി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരായുധീകരണത്തില്‍ ഫലവത്തായ പുരോഗതിയില്ലാതെ സൈനിക കാര്യങ്ങളില്‍ ഇന്ത്യയുമായി അമേരിക്കക്ക് യാതൊരു സഹകരണവുമുണ്ടാകില്ല. അമേരിക്കയുടെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയുണ്ടാവൂ. ആണവനിരായുധീകരണ കരാറിലും(എന്‍.പി.ടി) ആണവായുധ പരീക്ഷണ നിരോധനകരാറിലും(സി.ടി.ബി.ടി) ഇന്ത്യ ഒപ്പിടണമെന്നത് അമേരിക്കയുടെ ഉപാധികളില്‍ പെടുന്നു. പിക്കെറിങ് പറഞ്ഞു.

ഫ്രാന്‍സിനും ബ്രിട്ടനും അവരുടേതായ അഭിപ്രായങ്ങളുണ്ടാവാമെന്നും അത് അമേരിക്കയുടെ പരിഗണനയില്‍ വരുന്നില്ലെന്നും പിക്കെറിങ് പറഞ്ഞു.

സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം കിട്ടണമെങ്കില്‍ ഇന്ത്യ ഈ ഉപാധികള്‍ അംഗീകരിച്ചേ പറ്റൂ. എങ്കിലും അന്താരാഷ്ട്രസമാധാനത്തിനും സുരക്ഷക്കുമുള്ള ഇന്ത്യയുടെ സംഭാവനകള്‍ കൂടി തങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നും പിക്കെറിങ് പറഞ്ഞു.

ഇന്ത്യയുമായി പുതിയതും ശക്തവുമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ആ ബന്ധം ഊട്ടിയുറപ്പിക്കണമെങ്കില്‍ നിരായുധീകരണത്തില്‍ ഇന്ത്യ മുന്നോട്ടുപോയേ പറ്റൂ എന്ന് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുന്ന അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+