Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസാമിലെ തീവ്രവാദി ഗ്രൂപ്പ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

ഗുവഹാതി: ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ആസാമിലെ ഒരു തീവ്രവാദി ഗ്രൂപ്പ് തയ്യാറായി. നിരോധിക്കപ്പെട്ട നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ (എന്‍ ഡി എഫ് ബി) ചില നേതാക്കളാണ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യമറിയിച്ചത്.

സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി പട്ടാളവുമായുള്ള നേരിട്ടുള്ള ചര്‍ച്ച ഉടന്‍ തുടങ്ങുമെന്ന് നുഴഞ്ഞു കയറ്റ പ്രതിരോധ ഓപ്പറേഷന്റെ ചുമതല വഹിക്കുന്ന ലെഫ്റ്റനന്റ് ജനറല്‍ ഡി ബി ഷെഖാഖ്തര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കെത്തുന്ന തീവ്രവാദി നേതാക്കളുടെ സുരക്ഷ പട്ടാളം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാവുന്ന ആസാമിലെ രണ്ടാമത്തെ തീവ്രവാദി ഗ്രൂപ്പാണ് എന്‍ ഡി എഫ് ബി. കഴിഞ്ഞ മാസം ബോഡോ ലിബറേഷന്‍ ടൈഗേസ് കേന്ദ്ര സര്‍ക്കാരുമായി ഒരു വെടി നിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടിരുന്നു.

1,500 അംഗങ്ങളുള്ള എന്‍ ഡി എഫ് ബി ആസാമിലെ പ്രധാനപ്പെട്ട മൂന്ന് തീവ്രവാദി സംഘങ്ങലിലൊന്നാണ്. ഭൂട്ടാനിലും മ്യാന്‍മാറിലുമാണ് അംഗങ്ങളധികവും. ചര്‍ച്ചകള്‍ക്ക് മറ്റു തീവ്രവാദി സംഘടനകള്‍ മുന്നോട്ട് വരുന്നത് ഉള്‍ഫാ തീവ്രവാദികളേയും ചര്‍ച്ചയുടെ പാതയിലേക്ക് നയിക്കുമെന്ന് പട്ടാളം കരുതുന്നു.

ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമായിക്കെതന്നെ സൈനിക നടപടിയും ശക്തിപ്പെട്ടു വരികയാണ്. ഇത് മറ്റ് തീവ്രവാദി ഗ്രൂപ്പുകളേയും ചര്‍ച്ചയുടെ പാതയിലേക്ക് നയിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 20 വര്‍ഷത്തോളമായ ആസാമിലെ തീവ്രവാദി പ്രശ്നത്തില്‍ പതിനായിരത്തോളമാളുകള്‍ മരിച്ചുവെന്നാണ് കണക്ക്. നൂറു കണക്കിനാളുകള്‍ അംഗരഹിതരാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+