Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരത്പൂരിലെ തീപ്പിടിത്തത്തെക്കുറിച്ച് ഫെര്‍ണാണ്ടസ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു

ദില്ലി: ഭരത്പൂരിലെ തീപ്പിടിത്തത്തോടനുബന്ധിച്ച് കൈക്കൊണ്ട നടപടികളെക്കുറിച്ച് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ വിവരമറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഫെര്‍ണാണ്ടസ് പ്രധാനമന്ത്രിയുമായി അരമണിക്കൂര്‍ ചര്‍ച്ച നടത്തി. ശനിയാഴ്ച ഉച്ചക്ക് അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

ആയുധപ്പുരക്കു സമീപമുള്ള പുല്‍ക്കൂമ്പാരത്തില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് പ്രാഥമികാന്വേഷണങ്ങള്‍ തെളിയിക്കുന്നു. സംഭവത്തില്‍ 14,000-ത്തോളം ടണ്‍ ആയുധങ്ങളും എട്ട് ആയുധപ്പുരകളും നശിച്ചിട്ടുണ്ട്.

അതേസമയം തീപ്പിടിത്തം ഇപ്പോള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ സ്ഫോടനങ്ങള്‍ പൂര്‍ണമായും നിലച്ചുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിന്റെ മേധാവി ലഫ്റ്റനന്റ് ജനറല്‍ എസ്.കെ. ഭട്ട്നാഗര്‍ പറഞ്ഞു. ആയുധപ്പുരയില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് സൈന്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+