ചാനല്‍ പിരിവിനെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ആന്റണി
തിരുവനന്തപുരം: സി. പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മലയാളം ചാനലിന് വേണ്ടി നടക്കുന്ന വ്യാപകമായ പിരിവിനെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് എ.കെ ആന്റണി ആവശ്യപ്പെു.
മന്ത്രിമാരും ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും ചില ഉദ്യോഗസ്ഥരും കേരളത്തിനകത്തും പുറത്തും നടത്തുന്ന പിരിവ് അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മിന്റെ പകല്‍കൊള്ളയ്ക്ക് മുഖംമൂടികളായി മോഹന്‍ലാലും മമ്മൂട്ടിയും നിന്നു കൊടുക്കുന്നത് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. സി.പി.എം ഒരുക്കിയിരിക്കുന്ന ഈ കെണി മനസ്സിലാക്കാനുള്ള വിവേകം കലാകാരന്മാര്‍ക്ക് ഉണ്ടാകണം, അദ്ദേഹം ആവശ്യപ്പെട്ടു.
മാനവീയത്തിന്റെയും സ്വരലയയുടെയും ചലച്ചിത്ര അക്കാദമിയുടെയും സി-ഡിറ്റിന്റെയും പേര് ഉപയോഗിച്ച് കലാകാരന്മാരെ കെണിയില്‍ വീഴ്ത്തിയ ശ്രമത്തിന്റെ ബാക്കിയാണിത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഈ കലാകാരന്‍മാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ആന്റണി ആരോപിച്ചു.












Click it and Unblock the Notifications