ഇ-മെയില്‍ ഇനി മലയാളത്തിലും
പൂനെ: സ്വന്തമായി കമ്പ്യൂട്ടറില്ലെങ്കിലും ഇനി മലയാളത്തില്‍ ഇ-മെയിലുകള്‍ അയയ്ക്കാം. പൂനെയിലെ മെയില്‍ജോള്‍ എന്ന കമ്പനിയാണ് ഈ പുതിയ സംരംഭവുമായെത്തുന്നത്. മലയാളത്തിനു പുറമെ മറ്റിന്ത്യന്‍ ഭാഷകളായ ആസാമീസ്, ബംഗാളി, ഹിന്ദി, ഗുജറാത്തി, കന്നഡ, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ് എന്നീ ഭാഷകളിലും ഇ-മെയിലുകള്‍ അയക്കാം.
എന്ന വെബ്സൈറ്റില്‍ എത്തി പേര് സൗജന്യമായി റജിസ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അപ്പോള്‍ സന്ദേശമയക്കാനിഷ്ടപ്പെടുന്ന ഭാഷയും തെരഞ്ഞെടുക്കേണ്ടതുണ്ട്. പിന്നീട് ഇ-മെയില്‍ സന്ദേശം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് താനേ മലയാളമായി മാറും. ഏതെങ്കിലും അക്ഷരത്തെക്കുറിച്ച് സംശയം വരികയാണെങ്കില്‍ സംശയനിവൃത്തിക്കായി മലയാളം കീബോര്‍ഡും മുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനുവേണ്ട സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്ന കമ്പനിയാണ്.
ഇപ്പോള്‍ ഇംഗ്ലീഷിലും ഏതെങ്കിലും ഒരിന്ത്യന്‍ ഭാഷയിലും ഇ-മെയില്‍ അയയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മിഥിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തരുണ്‍ മാളവ്യ പറഞ്ഞു. ഇന്ത്യന്‍ ഭാഷകളില്‍ ഇ-മെയില്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ പരിമിതമാണന്നും അതു തന്നെ ഫോണ്ടിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രോഗ്രാമുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെയില്‍ജോള്‍ യൂണികോഡ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തില്‍ സന്ദേശം ലഭിക്കുന്ന ഒരാള്‍ക്ക് സന്ദേശം എങ്ങനെ വായിച്ചെടുക്കാമെന്നതിന് വ്യക്തമായ സൂചനകള്‍ മെയിലില്‍ ലഭ്യമാണ്. സന്ദേശത്തോടൊപ്പം മെയില്‍ജോളില്‍ എത്താനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്. സന്ദേശം ലഭിക്കുന്നയാള്‍ക്ക് മെയില്‍ജോളില്‍ ഇ-മെയില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അപ്പോള്‍ത്തന്നെ അതുണ്ടാക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ വിന്‍ഡോസ് ബേസ്ഡ് ഭാഷാ വേര്‍ഡ്പ്രോസസറായ ലീപ് വികസിപ്പിക്കുന്നതില്‍ സി-ഡാകുമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരാണ് മിഥി.കോം. എന്നാല്‍ ഓരോ ആളും ഈ സോഫ്റ്റ്വെയര്‍ സ്വന്തം കമ്പ്യൂട്ടറില്‍ ഇന്‍സ്റാള്‍ ചെയ്യണമെന്നതായിരുന്നു ലീപിന്റെ ഏറ്റവും വലിയ പോരായ്മ.
എന്നാല്‍ മെയില്‍ജോള്‍ ഭാഷാ സോഫ്റ്റ്വെയര്‍ ഇന്റര്‍നെറ്റിലൂടെത്തന്നെ സൗജന്യമായിത്തരുന്നതിനാല്‍ സൈബര്‍ കഫേകളിലും മറ്റ് ഇന്റര്‍നെറ്റ് സെന്ററുകളില്‍ നിന്നും ഒരാള്‍ക്ക് സന്ദേശം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുമെന്ന് മാളവ്യ അവകാശപ്പെടുന്നു.












Click it and Unblock the Notifications