ഉദാരവല്‍ക്കരണത്തെക്കുറിച്ച് വീണ്ടുവിചാരം വേണമെന്ന് എ.കെ. ആന്റണി
തിരുവനന്തപുരം: ഉദാരവല്‍ക്കരണത്തെക്കുറിച്ച് വീണ്ടുവിചാരം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി.
ഐ.എന്‍.ടി.യു.സി സംഘടിപ്പിക്കുന്ന മേയ് ദിന പരിപാടികളുടെ ഭാഗമായി ആദ്യകാല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ആദരിക്കാന്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദാരവല്‍ക്കരണ നടപടികള്‍ ആരംഭിച്ചിട്ട് പത്തു വര്‍ഷത്തിലേറെയായി. ഇപ്പോള്‍ അതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. ആദ്യകാല ട്രേഡ് യൂണിയന്‍ നേതാക്കളായ കെ. പങ്കജാക്ഷന്‍, കെ. അനിരുദ്ധന്‍, കെ.വി. സുരേന്ദ്രനാഥ്, ജൂബാ രാമകൃഷ്ണപിള്ള, കോസല രാമദാസ്, കരിപ്പൂര്‍ ശ്രീകുമാര്‍, എ. വെങ്കിടാചലം, തോപ്പില്‍ കരുണാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.












Click it and Unblock the Notifications