മിസൈല്‍ വിന്യാസ പ്രശ്നത്തില്‍ അമേരിക്കയും റഷ്യയും കൊമ്പുകോര്‍ക്കുന്നു
മോസ്കോ: ബാലിസ്റിക് മിസൈല്‍ വിരുദ്ധ കരാരില്‍ അമേരിക്ക മാറ്റങ്ങള്‍ വരുത്തുന്ന പക്ഷം സ്റാര്‍ട്ട് ഒന്ന്, സ്റാര്‍ട്ട് രണ്ട് എന്നീ കരാറുകളില്‍ നിന്ന് തങ്ങള്‍ പിന്മാറുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. എന്നു മാത്രമല്ല സ്റാര്‍ട്ട് മൂന്നിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയില്ലെന്നും റഷ്യ പറഞ്ഞു. ആറായിരത്തോളം വരുന്ന ആണവായുധങ്ങള്‍ 2007ഓടെ മൂവായിരത്തിയഞ്ഞൂറായി കുറയ്ക്കുകയാണ് സ്റാര്‍ട്ട് മൂന്നിന്റെ ലക്ഷ്യം.
1972ല്‍ അമേരിക്കയും റഷ്യയും ഒപ്പു വെച്ചതാണ് ബാലിസ്റിക് മിസൈല്‍ വിധേന കരാര്‍. നാഷണല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റവുമായി അമേരിക്ക മുന്നോട്ട് പോവുകയാണെങ്കില്‍ അതിന് യോജിക്കാത്ത പ്രതികരണമുണ്ടാവുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി.
ഇറാന്‍, ഇറാക്ക്, വടക്കന്‍ കൊറിയ മുതലായ രാഷ്ട്രങ്ങളുടെ മിസൈലുകള്‍ തടുക്കുകയെന്ന വ്യാജേന അമേരിക്ക അവരുടെ മിസൈല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചാല്‍ ശീതസമരകാലത്തെ വെല്ലുന്ന തരത്തിലുള്ള ആയുധമത്സരമുണ്ടാവുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മറ്റു രാഷ്ട്രങ്ങളില്‍ നിന്നു വരാവുന്ന മിസൈലുകളെ ചെറുക്കാന്‍ രണ്ടു സ്ഥലങ്ങളിലായി അമേരിക്ക നൂറ് മിസൈലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു ആയുധ നിയന്ത്രണ മാസിക ഈയിടെ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications