Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ തീവ്രവാദികളെ പാകിസ്ഥാന്‍ സഹായിക്കുന്നുവെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്ന കശ്മീരി തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ താവളമൊരുക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്ന് തിങ്കളാഴ്ച പുറത്തിറങ്ങുന്ന അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചുള്ള അമേരിക്കയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാന്‍ ഒരു പ്രധാന ഭീകരവാദ ഭീഷിണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ നിന്നു നാടുകടത്തപ്പെട്ട ഒസാമാ ബിന്‍ ലാദന് അഭയം കൊടുത്തുവെന്നതാണ് ഇതിന്റെ ഒരു കാരണം. 107 പേജ് വരുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ന്യൂ യോര്‍ക്ക് ടൈംസ ് ദിനപത്രം ഞായറാഴ്ച എഴുതി.

ഇതാദ്യമായാണ് തെക്കനേഷ്യയെ ഭീകരവാദത്തിന്റെ പ്രധാന കേന്ദ്രമായിക്കാണുന്നത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പക്ഷെ പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടികയിലുള്ളത് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന രാജ്യങ്ങള്‍ മാത്രം. ക്യൂബ, ഇറാന്‍, സിറിയ, ഇറാക്ക്, ലിബിയ, സുഡാന്‍, വടക്കന്‍ കൊറിയ എന്നിവയാണവ.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അമേരിക്ക അംഗീകരിച്ചിട്ടില്ല. അതു കൊണ്ടാണ് ഭീകരവാദത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്താത്തത്. പാകിസ്ഥാന്റെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങല്‍ ഒട്ടും തൃപ്തികരമല്ല. എങ്കിലും ഭീകരവാദ പ്രശ്നത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു സുഹൃദ്രാജ്യമായത് കൊണ്ട് പട്ടികയില്‍ പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഭീകരവാദം മദ്ധ്യപൗരസ്ത്യദേശത്തു നിന്നും തെക്കനേഷ്യയിലേക്ക്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലേക്ക് മാറുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നതായി ദ ടൈംസ് എഴുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+