ബംഗാള്‍ മന്ത്രി പൊള്ളലേറ്റു മരിച്ചു
കല്‍ക്കത്ത: പശ്ചിമബംഗാള്‍ വ്യവസായ മന്ത്രി ബിദ്യുത് ഗാംഗുലി പൊള്ളലേറ്റ് മരിച്ചു. വീട്ടിലെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അറുപത്തിനാലുകാരനായ ബിദ്യുത് ഗാംഗുലി നഗരത്തിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഗാംഗുലിയുടെ വയറിനു കീഴിലായാണ് ഗുരുതരമായി പൊള്ളലേറ്റത്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് അറിവായിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.
ചില സി.പി.എം പ്രാദേശിക നേതാക്കളോടൊത്ത് ചില യോഗങ്ങളില്‍ പങ്കെടുത്തശേഷം ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് ഗാംഗുലി വീട്ടില്‍ തിരിച്ചെത്തിയത്. ഒന്നാം നിലയില്‍ നിന്ന് പുകയുയരുന്നതു കണ്ട വേലക്കാരി മുറിയില്‍ ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും ഗാംഗുലിക്ക ്ഗുരുതരമായി പൊള്ളലേറ്റിരുന്നു.
സിഗരറ്റ് കുറ്റിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
ദീര്‍ഘകാലമായി ഇടതുമുന്നണി നേതാവായി പ്രവര്‍ത്തിക്കുന്ന ഗാംഗുലി 84ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.












Click it and Unblock the Notifications