കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് സ്ത്രീകളുടെ സമാധാനത്തിന്റെ വാഹനം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങളില്‍ സമാധാനത്തിന്റെ സന്ദേശമെത്തിക്കുക എന്ന ദൗത്യവുമായി പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് സ്ത്രീകളുടെ സമാധാനത്തിന്റെ വാഹനം വരുന്നു.

പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് അസാമാ ജഹാംഗീറിന്റെ നേതൃത്വത്തിലാണ് 64 സ്ത്രീകളുടെ സംഘം ചൊവാഴ്ച്ച ബസ്സില്‍ ദില്ലിയിലെത്തുന്നത്. സാമൂഹികപ്രവര്‍ത്തകരും നിയമജ്ഞരും എഴുത്തുകാരും പത്രപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അടങ്ങുന്നതാണ് സംഘം. ലാഹോറില്‍ നിന്നും ദില്ലിയിലെത്തുന്ന സംഘത്തെ ദില്ലി ഗതാഗത മന്ത്രി പര്‍വേസ് ഹാഷ്മി സ്വീകരിക്കും.

മെയ് രണ്ട് മുതല്‍ ഒമ്പതു വരെ സംഘം ഇന്ത്യയിലുണ്ടാകും. ദില്ലി കൂടാതെ ആഗ്രയും ജയ്പ്പൂരും സന്ദര്‍ശിക്കുന്ന സംഘം സ്ത്രീസംഘടനകളുമായും പഠനകേന്ദ്രങ്ങളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെടും. സമാധാനശ്രമം ശക്തിപ്പെടുന്നതിനെ കുറിച്ചും അതിനായുള്ള പദ്ധതികള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനെ കുറിച്ചുമായിരിക്കും സംഘം ഈ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്യുക.

പാക്കിസ്ഥാനില്‍ നിന്നുള്ള സ്ത്രീകളുടെ സംഘം ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷം ഇന്ത്യയില്‍ നിന്ന് സ്ത്രീകളുടെ സംഘം പാക്കിസ്ഥാനിലേക്ക ്പോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X