വാഹനപകടത്തില്‍ അഞ്ചു മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ മരിച്ചു
മണ്ണൂത്തി: ദേശീയപാതയില്‍ പട്ടിക്കാടിനടുത്തുണ്ടായ വാഹനപകടത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരടക്കം അഞ്ചു പേര്‍ മരിച്ചു. മലയാറ്റൂര്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ജീപ്പില്‍ ലോറി വന്നിടിക്കുകയായിരുന്നു.
മണ്ണാര്‍ക്കാട് മൂന്നേക്കറിലുള്ള തുടിക്കോട് ആദിവാസി കോളനിയിലെ കുഞ്ഞന്‍ (52), കുഞ്ഞന്റെ ഭാര്യ തങ്ക (40), മൂന്നേക്കറിലുള്ള എടപ്പറമ്പ് സുകുമാരന്റെ മകന്‍ കണ്ണന്‍ (24), തോയില്‍പാളയം വീട്ടില്‍ സൂസിയുടെ മകന്‍ അപ്പുദുരെ (30), മണ്ണാര്‍ക്കാട് കരിമ്പ ആഞ്ഞോലി ജോര്‍ജ്ജിന്റെ ഭാര്യ ഗ്രേസി (38) എന്നിവരാണ് മരിച്ചത്.
ജോര്‍ജ് (49), മൂന്നേക്കര്‍ തെക്കനാട്ട് കുര്യന്‍ (51), മരിച്ച അപ്പദുരൈയുടെ സഹോദരി അല്‍ഫോണ്‍സ് (18) എന്നിവര്‍ ചികിത്സയില്‍ കഴിയുന്നു. ഞായറാഴ്ച പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം.
അപകടസ്ഥലത്തു വെച്ചു തന്നെ മൂന്ന് പേര്‍ മരിച്ചിരുന്നു. ജീപ്പിന്റെ ഒരു ഭാഗം നിശ്ശേഷം തകര്‍ന്നിരുന്നു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ നാലടിയോളം താഴ്ചയുള്ള കുഴിയിലിറങ്ങി നിന്നു.












Click it and Unblock the Notifications