പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ തിങ്കളാഴ്ച്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു.
പയ്യന്നൂരിനടുത്ത് എടാട്ട് വെച്ച് സുമോ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരെല്ലാം സുമോ ജീപ്പിലെ യാത്രക്കാരായിരുന്നു. സാരമായി പരിക്കേറ്റ അഞ്ചുപേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന മൂവാറ്റുപുഴ സ്വദേശികളായ തമിഴ് ബ്രാഹ്മണ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications