ഇടതുമുന്നണി യോഗം ചൊവാഴ്ച്ച
തിരുവനന്തപുരം : ഇടതുപക്ഷ ഏകോപനസമിതി ചൊവാഴ്ച്ച യോഗം ചേരും. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍, ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യോഗം ചര്‍ച്ച ചെയ്യും.
ആര്‍.എസ്.പി-ബിയുടെ യു.ഡി.എഫ് പ്രവേശനവും ജനതാദളിലെ ആഭ്യന്തര പ്രശ്നങ്ങളും ചര്‍ച്ചയ്ക്ക് വരുമെന്ന് കരുതുന്നു. കൂടൂതല്‍ സ്കൂളുകളില്‍ പ്ലസ് ടൂ അനുവദിക്കുന്നതിനെക്കുറിച്ചും ചൊവാഴ്ച്ചത്തെ യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. അണ്‍ എയിഡഡ് സ്ക്കൂളൂകളില്‍ പ്ലസ് ടൂ അനുവദിക്കണോ എന്നതിനെപറ്റി ചൊവാഴ്ച്ചത്തെ യോഗത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് കരുതുന്നു.












Click it and Unblock the Notifications