സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ മേയ് ദിനമാഘോഷിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മേയ് ദിനമാചരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും തൊഴില്‍ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തൊഴില്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ തൊഴിലാളികളുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ഓരോ ജില്ലയിലെയും ആഘോഷ ചുമതല ഓരോ മന്ത്രിക്കായിരുന്നു. മേയ്ദിന പതാക ഉയര്‍ത്തല്‍, തൊഴിലാളികളുടെയും മക്കളുടെയും കലാ കായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍, കുടുംബമേള, സാംസ്കാരിക മേള, ട്രേഡ് യൂണിയന്‍ സമ്മേളനങ്ങള്‍ എന്നിവയും സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ചു. ലേബര്‍ അജണ്ട, ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പശ്ചാത്തലത്തില്‍ തൊഴില്‍ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി സെമിനാറുകളും സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും മേയ്ദിന സന്ദേശം വിളിച്ചോതുന്ന ടൂ വീലര്‍, ത്രീ വീലര്‍ റാലികളും സംഘടിപ്പിച്ചു.












Click it and Unblock the Notifications