Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.ടി. നന്ദകുമാര്‍ അന്തരിച്ചു

തൃശൂര്‍: നോവലിസ്റും നാടകകൃത്തുമായ വി.ടി. നന്ദകുമാര്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്ന് പുലൂട്ടുള്ള സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനും രണ്ടു പെണ്‍മക്കളുമുണ്ട്.

20-ഓളം നോവലുകളും അനേകം നാടകങ്ങളുമെഴുതിയ നന്ദകുമാറിന്റെ ചില രചനകള്‍ ചലച്ചിത്രമായിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികള്‍, ദൈവത്തിന്റെ മരണം, രക്തമില്ലാത്ത മനുഷ്യര്‍ എന്നിവയാണ് പ്രധാനകൃതികള്‍. രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമായി.

വിഷ്ണുവിജയം, ധര്‍മ്മ യുദ്ധം തുടങ്ങി നിരവധി മലയാള ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+