Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍.എസ്. പി സംസ്ഥാനസമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം: ആര്‍.എസ്. പി - ബി യുടെ സംസ്ഥാനസമ്മേളനം പ്രിയദര്‍ശിനി ആഡിറ്റോറിയത്തില്‍ ആരംഭിച്ചു.

ഈ സമ്മേളനത്തിന്റെ ഒടുവില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ആര്‍.എസ്.പി - ബിയുടെ യു.ഡി.എഫ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഈ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വി. താമരാക്ഷന്‍ പ്രഖ്യാപിച്ചിരുന്നു.

ഏറെ നാളായി പൊതുചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്ന ബേബിജോണ്‍ സമ്മേളനത്തിന് എത്തും.

കഴിഞ്ഞ വര്‍ഷം മേയ് ഒന്നിന് കൊല്ലത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് ബേബിജോണിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.പി - ബി രൂപീകരിച്ചത്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്നുവെങ്കിലും അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് മുന്നണി വിടുകയായിരുന്നു.

സമ്മേളനം നാലു ദിവസം നീളും. ചൊവാഴ്ച്ച നടക്കുന്ന രാഷ്ട്രീയ സമ്മേളനം കെ. കരുണാകരനാണ് ഉദ്ഘാടനം ചെയ്യുന്നത്. യു.ഡി.എഫ്. നേതാക്കളായ കെ.കുഞ്ഞാലിക്കുട്ടി, കെ.ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഒപ്പം സി.പി.എം നേതാവ് പി. ഗോവിന്ദപിള്ളയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+