പുള്ളിപ്പുലിയെ കൊന്ന കേസില്‍ ഒരാളറസ്റില്‍
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ രണ്ടു പുള്ളപ്പുലികളെ കൊന്ന കേസില്‍ പ്രതിയായ വേലായുധനെ അറസ്റ് ചെയ്തു. കുറുമ്പ ഗിരിവര്‍ഗ്ഗക്കാരനായ വേലായുധന്‍ വനത്തിനടുത്താണ് താമസം.
ഒരു കാലത്ത് വനവും വന്യജീവികളുമായി ഇണങ്ങി അവയെ പരിരക്ഷിച്ചു കഴിഞ്ഞിരുന്ന ഗിരിവര്‍ഗ്ഗക്കാര്‍ തന്നെയാണ് ഇപ്പോള്‍ അവയുടെ ബദ്ധ ശത്രുക്കളായിരിക്കുന്നത്. കഴിഞ്ഞ വന്യജിവി സെന്‍സസ്് പ്രകാരം അഞ്ച് പുള്ളിപ്പുലികള്‍ മാത്രമാണ് ഇവിടെ അവശേഷിച്ചിട്ടുള്ളത്. ഈയിടെ ഒരാനയേയും രണ്ടു പെണ്‍ പുള്ളിപ്പുലികളേയും വിഷം വെച്ച് കൊന്നത്് ഈ പ്രശ്നത്തിന്റെ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
അറസ്റിലായ വേലായുധന്‍ കുടുംബം പുലര്‍ത്തിയിരുന്നത് ആടു വളര്‍ത്തിയാണ്. ഇതില്‍ നാലെണ്ണത്തെ വന്യമൃഗങ്ങല്‍ കൊന്നിരുന്നു. ഇതാണ് പുള്ളിപ്പുലിയെ കൊല്ലാന്‍ പ്രകോപനമായതെന്നാണ് പോലീസ് കേസ്. വേലായുധന്റെ സ്വദേശമായ കാലൂരും തട്ടാമൂലയും വനനായാട്ടിന് കുപ്രസിദ്ധമാണ്.
പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരമായി കൃഷിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപെട്ട പാവപ്പെട്ട ഗിരിവര്‍ഗ്ഗക്കാരെ മാറ്റിപാര്‍പ്പിക്കാവുന്നതാണ്. ജീവനു വരെ ഭീഷിണിയുള്ള ഇവരെ മാറ്റി പാര്‍പ്പിക്കണം.












Click it and Unblock the Notifications