നാട്ടിലേക്കയക്കുന്ന പണം കയറ്റുമതി വരുമാനത്തില്‍ പെടുത്തണമെന്ന് നായനാര്‍
തിരുവനന്തപുരം: വിദേശത്ത് ജോലിയെടുക്കുന്ന ഇന്ത്യാക്കാര്‍ നാട്ടിലേക്കയക്കുന്ന പണം കയറ്റുമതി വരുമാനത്തില്‍ പെടുത്തണമെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ ആവശ്യപ്പെട്ടു. കയറ്റുമതിക്കുള്ള പ്രോത്സാഹന പരിപാടികള്‍ നാട്ടിലേക്ക് പണമയക്കുന്ന ഇന്ത്യക്കാരനും ലഭ്യമാക്കണം. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കയച്ച കത്തിലാണ് നായനാര്‍ വിദേശഇന്ത്യാക്കാര്‍ നാട്ടിലേക്കയക്കുന്ന പണം കയറ്റുമതി വരുമാനത്തില്‍ പെടുത്തണമെന്ന ് ആവശ്യപ്പെട്ടത്.
ഒരു ക്ഷേമപദ്ധതിയെന്ന നിലയില്‍ വിദേശത്ത് ജോലിയെടുക്കുന്നവരുടെ ഭാവി സുരക്ഷിതമാക്കാനിതു സഹായിക്കും. വിദേശത്തുനിന്ന് നാട്ടിലേക്ക് പണമയക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ കൂടി പങ്കാളികളാക്കിക്കൊണ്ട് ഒരു പദ്ധതി രൂപീകരിക്കണമെന്ന് നായനാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുകളെക്കൂടി പങ്കുകൊള്ളിച്ചു കൊണ്ട് കയറ്റുമതി ഒരു ദേശീയ പ്രയത്നമാക്കുക എന്ന പുതിയ കയറ്റുമതി-ഇറക്കുമതി നയം രൂപീകരിച്ച സാഹചര്യത്തിലാണ് നായനാരുടെ ഈ കത്ത്.












Click it and Unblock the Notifications