ദേശീയ സുരക്ഷയ്ക്ക് എയ്ഡ്സ് ഭീഷിണിയെന്ന് അമേരിക്ക
വാഷിങ്ടണ്‍ : ലോകത്ത് എയ്ഡ്സ് വ്യാപിക്കുന്നത് അമേരിക്കന്‍ ദേശിയ സുരക്ഷയ്ക്ക് ഭീഷിണിയാണെന്ന് അമേരിക്ക കരുതുന്നു. ആഗോളമായി ഈ രോഗത്തെ നേരിടാന്‍ അമേരിക്ക ധനശേഖരണം നടത്തുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ഞായറാഴ്ച പറഞ്ഞു.
രാജ്യങ്ങളുടെ സാമ്പത്തിക രംഗം താറുമാറാക്കാനും സൈന്യങ്ങളേയും സര്‍ക്കാരുകളേയും അസ്ഥിരപ്പെടുത്താനും പ്രാദേശിക പ്രശ്നങ്ങളുണ്ടാക്കാനും എയ്ഡ്സിന് സാധിക്കും. പ്രസിഡന്റ് ക്ലിന്റേയും ദേശീയ സുരക്ഷാ കൗണ്‍സിലിന്റേയും വക്താവ് പറഞ്ഞതാണിത്.
എയ്ഡ്സ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അത് മറ്റു രംഗങ്ങളിലുണ്ടാക്കിയ പുരോഗതിയെ നിഷ്പ്രഭമാക്കുന്നു. സര്‍ക്കാരിന് ഇത് വലിയ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യും. വൈറ്റ് ഹൗസിന്റെ എയ്്ഡ്സ് പോളിസി ഡയറക്ടര്‍ സാന്‍ട്ര തര്‍മാനോട് ചേര്‍ന്ന് ദേശീയ സുരക്ഷാ കൗണ്‍സിലും ഈ രോഗത്തിനെതിരെ പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജിം കെന്നഡി പറഞ്ഞു.












Click it and Unblock the Notifications