ചര്‍ച്ചക്കു തയ്യാറെന്ന് വിഘടനവാദികളുടെ സഖ്യം
ദില്ലി: ഇന്ത്യാ ഗവര്‍മെന്റുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന ്കശ്മീരിലെ വിഘടനവാദികളുടെ സഖ്യം വ്യക്തമാക്കി. പക്ഷേ ഇന്ത്യാ ഗവര്‍മെന്റ് ഉപാധികളൊന്നും മുന്നോട്ടുവെക്കരുതെന്ന് അവര്‍ പറഞ്ഞു.
10 വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ച മാത്രമാണ് മാര്‍ഗമെന്ന നിഗമനത്തില്‍ കശ്മീരിലെ 24 മത രാഷ്ട്രീയ സംഘടനകളുടെ സമ്മേളനം എത്തിച്ചേര്‍ന്നു.
ചര്‍ച്ചയാണ് ഞങ്ങളുടെ ആവശ്യം. പക്ഷേ അവര്‍ തുറന്ന മനസ്ഥിതിയോടെ കാര്യങ്ങളെ കാണണം. ഇരുഭാഗവും ചര്‍ച്ചക്കനുകൂലമായ നിലപാടിലെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ചര്‍ച്ചക്കുള്ള ക്ഷണമുണ്ടായിട്ടില്ല. സഖ്യത്തിന്റെ വക്താവ് അബ്ദുള്‍ മജിദ് ബാണ്ഡേ പറഞ്ഞു.
ഇന്ത്യന്‍ ഗവര്‍മെന്റ് ചര്‍ച്ച നടത്തുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. പക്ഷേ അവരുടെ ആത്മാര്‍ഥതയെ കുറിച്ച് സംശയമുണ്ട്. ചര്‍ച്ച വെറുതെയാവരുത്. കശ്മീര്‍ പ്രശ്നം ഇതിനകം തന്നെ അനേകം ജീവന്‍ നഷ്ടപ്പെടുത്തികഴിഞ്ഞു.- ബാണ്ഡേ പറഞ്ഞു.












Click it and Unblock the Notifications