Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാസഖ്യം നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് രൂപംകൊള്ളുമെന്ന് മമത

കല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി സി.പി.എം മുന്നണിക്കെതിരെ സംസ്ഥാനത്ത് മഹാസഖ്യം തീര്‍ച്ചയായും രൂപം കൊള്ളുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും റെയില്‍വേ മന്ത്രിയുമായ മമതാ ബാനര്‍ജി പറഞ്ഞു.

സഖ്യത്തില്‍ ബി.ജെ.പി ഉണ്ടാകുമെന്ന് മമത വ്യക്തമാക്കി.

സഖ്യത്തെ കുറിച്ച് രൂപമായിട്ടില്ലെങ്കിലും മഹാസഖ്യ രൂപീകരണത്തെ ആര്‍ക്കും തടയാനാവില്ല. ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതിയുണ്ട്. അതനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തൃണമൂല്‍ നേതാവ് പറഞ്ഞു.

നഗരസഭാ തിരഞ്ഞെടുപ്പിനു മുമ്പായി സഖ്യം രൂപീകരിക്കാനാവില്ലെന്നു സമ്മതിച്ച മമത നിയമസഭാ തിരഞ്ഞെടുപ്പാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്ന് വ്യക്തമാക്കി.

മഹാസഖ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പിളരുമോ എന്ന ചോദ്യത്തിന് മറുപടിയായി അതവരുടെ ആഭ്യന്തരകാര്യമാണെന്നും അതേ കുറിച്ച് തനിക്ക് പറയാനാവില്ലെന്നും മഹാസഖ്യത്തെ കുറിച്ചു മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും മമത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+