കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ വിവാഹ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി : ഇപ്പോഴത്തെ രൂപത്തില്‍ ക്രിസ്ത്യന്‍ വിവാഹ ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതിനെ ക്രിസ്ത്യന്‍ സമുദായം ശക്തമായി വിമര്‍ശിച്ചു. തങ്ങള്‍ ബില്ലില്‍ ചില മാറ്റങ്ങളാവശ്യപ്പെട്ടിരുന്നുവെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയുടേയും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടേയും നേതാക്കള്‍ പറഞ്ഞു.

പങ്കാളികള്‍ രണ്ടുപേരും ക്രിസ്ത്യാനികളായിരിക്കുമ്പോള്‍ മാത്രമേ പള്ളിയില്‍ വെച്ചുള്ള വിവാഹം പാടുള്ളുവെന്ന് പുതിയ ബില്‍ അനുശാസിക്കുന്നു. മിശ്രവിവാഹം കഴിക്കേണ്ടവര്‍ അത് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മാത്രമേ ആകാവുവെന്നും ബില്ലിലുണ്ട്.

പണ്ടുമുതല്‍ക്കേ ക്രിസ്ത്യാനികള്‍ക്ക് പല കാര്യത്തിലും ഉണ്ടായിരുന്ന സ്വാതന്ത്യ്രം പുതിയ ബില്ല് എടുത്തുകളഞ്ഞുവെന്ന് ദില്ലി ആര്‍ച്ച്ബിഷപ്പ് അലേന്‍ ഡീ ലാസ്റിക് പറഞ്ഞു.

ബില്ലില്‍ അനുമതിയില്ലാത്ത വിവാഹങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന പുരോഹിതന്മാര്‍ക്ക് പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കാനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പള്ളിയോടുള്ള ശത്രുതാ മനോഭാവമാണ് ഈ ബില്ലിന് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X