തപാല്‍സമരം പിന്‍വലിച്ചു
ദില്ലി: തപാല്‍ ജീവനക്കാര്‍ ചൊവാഴ്ച്ച മുതല്‍ തുടങ്ങാനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി രാംവിലാസ് പാസ്വാനുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ നിശ്ചിതകാലയളവിനുള്ളില്‍ ആവശ്യങ്ങള്‍ നടപ്പിലാക്കാം എന്ന് ഉറപ്പുകിട്ടിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
മന്ത്രിമാരുമായി യൂണിയന്‍ പ്രതിനിധികള്‍ രണ്ടു വട്ടം ചര്‍ച്ച നടത്തി. 90 ദിവസത്തിനുള്ളില്‍ തപാല്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റല്‍ എംപ്ലോയീസ്, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റല്‍ ഓര്‍ഗനൈസേഷന്‍, ഭാരതീയ പോസ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ കൗണ്‍സില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം യോഗം ചേര്‍ന്ന് 70 ദിവസത്തേക്ക് സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications