ത്രിപുരയില്‍ പട്ടാളത്തെ വിന്യസിച്ചു
അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുരയുടെ ജിറാനിയ മുതലായ സ്ഥലങ്ങളില്‍ പട്ടാളത്തെ വിന്യസിച്ചു. തിങ്കളാഴ്ച ഇവിടെ നാലു പേര്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
നിലവിലുള്ള നിരോധനാജ്ഞ ബുധനാഴ്ച രാവിലെ അഞ്ചു മണി വരെ നീട്ടിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ ജിറാനിയയില്‍ നിന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പടിഞ്ഞാറേ ത്രിപുര ജില്ലാ മജിസ്രേട്ട് മനോജ് കുമാര്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണാധീനമാണെന്ന് അദ്ദേഹം പറഞ്ഞു.
പട്ടാളവും ആസാം റൈഫിള്‍സും സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ റോന്തു ചുറ്റുന്നുണ്ട്. അക്രമികളെ പിടികൂടാന്‍ പട്ടാളം റെയ്ഡുകളും നടത്തുന്നുണ്ട്. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര തീവ്രവാദികള്‍ തിങ്കളാഴ്ച രണ്ടു പേരെ വെടിവെച്ചു കൊന്നിരുന്നു. ഇതിന് പ്രതികാരമായി എഴ് ഗിരി വര്‍ഗ്ഗക്കാരെ മോഹന്‍പൂരില്‍ തല്ലിച്ചതച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.












Click it and Unblock the Notifications