റേഷന്‍ വില കുറക്കുന്നത് പരിഗണിക്കുമെന്ന് വാജ്പേയി
ദില്ലി: പൊതുവിതരണ സമ്പ്രദായത്തിലൂടെ നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വര്‍ധിപ്പിച്ച വില കുറക്കണമെന്ന സഖ്യകക്ഷികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞു.
വില കുറക്കണമെന്ന ആവശ്യം ന്യായമാണെന്ന് താന്‍ കരുതുന്നില്ലെന്ന് പറഞ്ഞ വാജ്പേയി ഇക്കാര്യത്തിലുള്ള അന്തിമതീരുമാനം ഇനിയും എടുക്കാനിരിക്കുന്നതേയുള്ളൂവെന്ന് വ്യക്തമാക്കി.
രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികനിലയില്‍ ജനകീയമല്ലാത്ത ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications