കെ.എഫ്.ഡി.സി യുടെ നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിയെന്ന് സി.എ.ജി
തിരുവനന്തപുരം: കേരളാ ഫോറസ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് ഉണ്ടായ നഷ്ടത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഏകദേശം 1.37 കോടി രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്.
ഒരു സ്വകാര്യ സ്ഥാപനത്തിന് കുറഞ്ഞ വിലയ്ക്ക് യൂക്കാലിപ്റ്റസ് വില്‍ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് നഷ്ടത്തിന് കാരണം. 1978ലെ കേരളാ വന ഉത്പന്ന നിയമ പ്രകാരം എല്ലാ സാമ്പത്തിക വര്‍ഷവും അവസാനിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ വനവിഭവങ്ങളുടെ വില നിശ്ചയിക്കും. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വനവിഭവങ്ങള്‍ വില്‍ക്കുന്നതും ഈ നിയമം വഴി തടഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ നിയമം അവഗണിച്ചാണ് സര്‍ക്കാര്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് കുറഞ്ഞ വിലയ്ക്ക് യൂക്കാലിപ്റ്റസ് വിറ്റതെന്നും അത് ശരിയായ നടപടിയല്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications