നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യും
തിരുവനന്തപുരം: എല്ലാവിധ നിത്യോപയോഗ സാധനങ്ങളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന റേഷന്‍ കടകള്‍ വഴി വില്‍ക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. റേഷന്‍ സാധനങ്ങളുടെ വിലവര്‍ദ്ധനയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും റേഷന്‍കടകളെ രക്ഷിക്കാനാണ് ഈ നീക്കം. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭക്ഷ്യ മന്ത്രി അടുത്ത ആഴ്ച റേഷന്‍ വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്.
റേഷനരി, ഗോതമ്പ് എന്നിവയുടെ വിലവര്‍ദ്ധനവിനെതുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തിലായിരിക്കുകയാണ്. കേന്ദ്രവിഹിതത്തിന്റെ പകുതിപോലും വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് റേഷന്‍ കടകള്‍. കേന്ദ്രം സബ്സിഡി കുറച്ചതിനെതുടര്‍ന്നാണ് വന്‍ വിലവര്‍ദ്ധനവുണ്ടായത്. ഈ മാസം കേന്ദ്ര വിഹിതമായി ലഭിച്ച 1,45,320 ടണ്‍ അരിയില്‍ 50,000 ടണ്ണോളം മാത്രമാണ് ഇതുവരെ വിറ്റഴിഞ്ഞത്.












Click it and Unblock the Notifications