ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിനടുത്ത് പെണ്ണുക്കരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.
ആലാവടക്ക് വടക്കേ ചെരുവില്‍ ഗോപിയുടെ മകന്‍ ഷിബിു (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പെണ്ണുക്കര പള്ളിമുക്ക് ജംഗ്ഷനില്‍ സുഹൃത്തുക്കളോടൊപ്പം സൈക്കിളില്‍ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നാണ് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നത്.
ഷിബുവിനോടൊപ്പം ഉണ്ടായിരുന്ന ആലാമോടിയില്‍ കിഴക്ക് ബിജു (23) കുന്നുംപുറത്ത് അജി (22) എന്നിവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications