പാമ്പുവേലായുധന്‍ പാമ്പുകടിയേറ്റു മരിച്ചു
കോഴിക്കോട്: സര്‍പ്പയജ്ഞത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ പാമ്പുവേലായുധന്‍ (53) കരിമൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. കഴിഞ്ഞ 25 കൊല്ലമായി പല ഇനത്തില്‍ പെട്ട പാമ്പുകളുമായി പല യജ്ഞങ്ങളും വേലായുധന്‍ നടത്തിയിട്ടുണ്ട്. കരിമൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേലായുധന്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. കഴിഞ്ഞ മാസം 24 നാണ് വേലായുധനെ കരിമൂര്‍ഖന്‍ കടിച്ചത്.
ഒരിക്കല്‍ നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂര്‍ വേലായുധന്‍ ചെലവഴിച്ചു. ഉത്സവപ്പറമ്പുകളിലും മറ്റുമായി നടത്തിയ പ്രദര്‍ശനങ്ങള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു പാമ്പുകടി തന്നെയാണ് വേലായുധനെ പാമ്പുകളുടെ ലോകത്തേക്ക് കൊണ്ടു വന്നത്. പാമ്പു വിഷം തന്നെ ബാധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ വേലായുധന്‍ പിന്നീടതൊരു തൊഴിലാക്കുകയായിരുന്നു.
പാമ്പുയജ്ഞത്തിലുള്ള താല്‍പര്യം കുറഞ്ഞപ്പോള്‍ വേലായുധന്‍ പാമ്പുവിഷചികിത്സയിലേക്കും തിരിഞ്ഞു. ഒടുവില്‍ വളര്‍ത്തു കരിമുര്‍ഖന് തീറ്റ കൊടുത്തപ്പോഴത് കടിച്ചതാണ് മരണകാരണമായത്.












Click it and Unblock the Notifications