എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീംകോടതി
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ച് പൂര്‍വ സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവായി.
ശ്രീനാരായണ ആദര്‍ശ സംരക്ഷണ സമിതിയുടെ ഹര്‍ജിയിന്‍ മേലാണ് ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ചൊവാഴ്ച്ചയായിരുന്നു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ വോട്ടര്‍ പട്ടികയില്‍ അപാകതകളുണ്ടെന്ന് ഹൈക്കോടതി നിയമിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഒക്ടോബറിലേ അവസാനിക്കൂ. അതുകൊണ്ട് തന്നെ അപാകതകള്‍ മാറ്റി തെരഞ്ഞെടുപ്പ് നടത്താന്‍ സമയമുണ്ട് എന്നും സുപ്രീം കോടതി അഭിപ്രാായപ്പെട്ടു. കേസ് ഇനി ഒക്ടോബറിലാണ് കോടതി പരിഗണിക്കുക.












Click it and Unblock the Notifications