ചെയര്‍മാന്‍മാര്‍ എത്തിയില്ല, വിഷയ നിര്‍ണ്ണയ കമ്മറ്റി പിരിഞ്ഞു
തിരുവനന്തപുരം: ചെയര്‍മാന്മാരായ മന്ത്രിമാര്‍ വരാത്തതിനെ തുടര്‍ന്ന് വിഷയനിര്‍ണ്ണയ കമ്മറ്റി പിരിഞ്ഞു. മന്ത്രിമാര്‍ എത്താത്തതിനെക്കുറിച്ച് പ്രതിപക്ഷ എം.എല്‍.എ മാര്‍ സപീക്കര്‍ക്ക് പരാതി നല്‍കി.
ഇന്നു രാവിലെ 11ന് ചേരേണ്ട വൈദ്യുതിയും ജലസേചനവും സംബന്ധിച്ച വിഷയനിര്‍ണ്ണയ കമ്മറ്റിയാണ് ചെയര്‍മാന്മാരായ മന്ത്രിമാര്‍ എത്താത്തതിനെ തുടര്‍ന്ന് പിരിഞ്ഞത്. മന്ത്രി വി.പി. രാമകൃഷ്ണപിള്ളയാണ് കമ്മറ്റി ചെയര്‍മാന്‍, മന്ത്രി എസ്. ശര്‍മ്മ എക്സ് ഒഫിഷോ ചെയര്‍മാനും. ഒന്നര മാസം മുന്‍പ് കമ്മറ്റി അംഗങ്ങളായ എല്ലാ എം.എല്‍.എമാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.












Click it and Unblock the Notifications