ശ്രീലങ്ക: ഇന്ത്യന്‍ നിലപാടിനെക്കുറിച്ച ഊഹാപോഹങ്ങള്‍ ശക്തിപ്പെടുന്നു

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന രൂക്ഷമായ പോരാട്ടത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ ശക്തിപ്പെടുന്നു. ബുദ്ധഭിക്ഷുക്കളുമായുള്ള കൂടിക്കാഴ്ചക്കുശേഷം കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദില്ലിയിലേക്ക് തിരിച്ചത് ശ്രീലങ്കയിലെ പത്രങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എലിഫന്റ് പാസും പല്ലായിയും പിടിച്ച് മുന്നേറുന്ന എല്‍.ടി.ടി.ഇയെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ സഹായം തേടണമെന്ന അഭിപ്രായം ശ്രീലങ്കയിലെ സിംഹള ലോബിയ്ക്കിടയില്‍ ശക്തമാവുകയാണ്. ശ്രീലങ്കന്‍ സൈന്യത്തിന് സ്വന്തമായി എല്‍.ടി.ടി.ഇയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ നേവിയുടെയും വ്യോമസേനയുടെയും സഹായം തേടണമെന്ന് നാഷണല്‍ സംഘ കൗണ്‍സില്‍ ആഗ്രഹിക്കുന്നതായി കൗണ്‍സില്‍ പ്രസിഡണ്ട് മധുലുവാവെ ശോഭിത നായകാ തേര ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നു.

ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ സംഘാ കൗണ്‍സില്‍ പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗയോട് അഭ്യര്‍ത്ഥിച്ചു. ശ്രീലങ്കന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മില്‍ സമാധാനത്തിലെത്താന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നോര്‍വെ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു.

ഇന്ത്യയുടെ സഹായം തേടണമെന്ന കാര്യത്തില്‍ ശ്രീലങ്കന്‍ പത്രങ്ങളും ആവശ്യപ്പെടുന്നു. ശ്രീലങ്ക ആദ്യം സമീപിക്കേണ്ടത് ഇന്ത്യയെയാണ്. ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ഇന്ത്യക്ക് ഒരുപാട് കാരണങ്ങളുണ്ട്. എന്നാല്‍ തങ്ങളുടെ അയല്‍രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ നിന്ന് ഇന്ത്യ അകന്നു നില്‍ക്കരുത്. കൂടാതെ, ശ്രീലങ്കയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന ഇന്ത്യയുടെ നയം വ്യക്തമാക്കാനുള്ള നല്ല അവസരവും കൂടിയാണിത്, ദി അയലന്റ് പത്രം മുഖപ്രസംഗത്തില്‍ എഴുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+