കിലായി സൈനികക്യാമ്പ് പിടിച്ചെന്ന ്പുലികള്‍
കൊളംബോ: വടക്കന്‍ ജാഫ്നയിലെ മറ്റൊരു സൈനിക ക്യാമ്പ് കൂടി പിടിച്ചെടുത്തതായി ചൊവാഴ്ച്ച പുലികള്‍ അവകാശപ്പെട്ടു. എല്‍.ടി.ടി.ഇ റേഡിയോയാണ് കിലായി ക്യാമ്പ് പിടിച്ചെടുത്താതായി അവകാശവാദമുന്നയിച്ചത്.
ഞായറാഴ്ച്ച ജാഫ്നയുടെ 24 കിലോ മീറ്റര്‍ ദൂരെയുള്ള പല്ലായി പുലികള്‍ പിടിച്ചെടുത്തിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം എല്‍.ടി.ടി.ഇയെ നേരിടാന്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യത്തിന് ശ്രീലങ്കയില്‍ ശക്തിയേറിയിരിക്കുകയാണ്. ബുദ്ധമതക്കാരുടെ സംഘടനയായ നാഷണല്‍ സംഘ കൗണ്‍സില്‍ ഇന്ത്യ ശ്രീലങ്കയില്‍ ഇടപെടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications