ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് ആയുധസഹായം തേടിയേക്കാം
കൊളംബോ: ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് ആയുധസഹായം സ്വീകരിച്ചേക്കാമെന്നും എന്നാല്‍ തമിഴ് പുലികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടില്ലെന്നും ഒരു ഉന്നത ശ്രീലങ്കന്‍ ഗവര്‍മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ആയുധസഹായം ആവശ്യപ്പെടും. എന്നാല്‍ സൈനികരുടെ സഹായം ആവശ്യപ്പെടില്ല. പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഇന്ത്യാ ഗവര്‍മെന്റിന് ഞങ്ങള്‍ തുടര്‍ച്ചയായി വിവരം നല്‍കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥന്‍പറഞ്ഞു.
എല്‍.ടി.ടി.ഇക്കെതിരായ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെടണമെന്ന് പ്രമുഖ ബുദ്ധസന്യാസി എല്ലെ ഗുണവാന്‍സ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥന്‍.
തങ്ങളുടെ അന്തസും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സുഹൃദ്രാജ്യമായ ഇന്ത്യയുടെ സഹായം തേടാന്‍ സമയമായിരിക്കുന്നുവെന്ന് പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയോട് ബുദ്ധനേതാവായ ഗുണവാന്‍സ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications