Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ ഒരു സുഹൃദ്രാജ്യമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഭീകരവാദത്തെ കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ടില്‍ കശ്മീരിലെ ഭീകരരെ പാക്കിസ്ഥാന്‍ പിന്തുണക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും പാക്കിസ്ഥാനെ ഭീകരവാദ രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താത്തത് പാക്കിസ്ഥാന്‍ സൗഹൃദപരമായ നിലപാട് സ്വീകരിക്കുന്ന രാജ്യമായതുകൊണ്ടാണെന്ന് അമേരിക്ക. ഭീകരവാദത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ മിക്കായേല്‍ ഷീഹനാണ് അമേരിക്കന്‍ നിലപാട് വ്യക്തമാക്കിയത്.

പാക്കിസ്ഥാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. വിദേശത്തെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് പാക്കിസ്ഥാന് എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കാമെന്ന ്തോന്നുന്നില്ല. - മിക്കായേല്‍ ഷീഹന്‍ പറഞ്ഞു.

പാക്കിസ്ഥാനുമയി ഞങ്ങള്‍ക്ക ്ചില പ്രശ്നങ്ങളുണ്ടെങ്കിലും ആ രാജ്യത്തെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ഭീകരവാദത്തിനെതിരായി ഒരു രാജ്യം എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന കാര്യവും ഞങ്ങള്‍ പരിശോധിക്കാറുണ്ട്. പാക്കിസ്ഥാന്‍ ചില പ്രശ്നങ്ങളെ നേരിടുന്നുണ്ടെങ്കിലും അതില്‍ നിന്നും മുന്നോട്ടുപോവാന്‍ ഞങ്ങള്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+