സാമ്പത്തിക ബില്ല് അവതരിപ്പിച്ചു ; വ്യവസായത്തിന് ഏറെ ആനുകൂല്യങ്ങള്‍
ദില്ലി: കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച 2000-2001ലെ സാമ്പത്തക ബില്ലില്‍ വ്യവസായങ്ങള്‍ക്കും ജനങ്ങള്‍ക്കും ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ ഇളവുകള്‍ വിവരസാങ്കേതിക വിദ്യാ വ്യവസായത്തിന് പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്നു.
വെങ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുകളുടെ വിതരണം ചെയ്യപ്പെടുന്നതും ചെയ്യാത്തതുമായ വരുമാനങ്ങള്‍ക്ക് നികുതി ഒഴിവാക്കി. ഫണ്ടുകള്‍ വിതരണം ചെയ്യുന്ന വരുമാനത്തിന് നിക്ഷേപകരുടെ പക്കല്‍ നിന്നായിരിക്കും നികുതി ഈടാക്കുക.
ജീവനക്കാര്‍ക്ക് ഓഹരി നല്‍കുന്നത് ധനാനുകൂല്യമായി കരുതുന്നില്ല. ഔഷധ വ്യവസായത്തിലും ജൈവസാങ്കേതികവിദ്യാ വ്യവസായത്തിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെയിളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗവേഷണം നടത്തുന്ന കമ്പനികള്‍ക്ക് പത്തു വര്‍ഷം വരെ നികുതിയാനുകൂല്യം ലഭിക്കും. ഗവേഷണ വികസനത്തന് വേണ്ടി നൂറ്റിയമ്പതു കോടി രൂപയുടെ ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്കുകള്‍, കയറ്റുമതി സംസ്കരണ മേഖലകള്‍ എന്നിവിടങ്ങളില്‍ രജിസ്റര്‍ ചെയ്ത കമ്പനികള്‍ക്ക് പത്തു വര്‍ഷം വരെ നികുതിയാനുകൂല്യം ലഭിക്കും. വീടുകളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും സിന്‍ഹ മുന്നോട്ട് വച്ചിട്ടുണ്ട്. ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്ന ഗൃഹവായ്പാനികുതിതുക 75,000ല്‍ നിന്ന് ഒരു ലക്ഷം ആക്കിയുയര്‍ത്തിയിട്ടുണ്ട്.
ഒന്നരലക്ഷത്തിലേറെ വരുമാനമുള്ളവരുടെ ആദായനികുതി 15ശതമാനത്തില്‍ തന്നെ തുടരും. അഞ്ചു രൂപയില്‍ കുറഞ്ഞതും നൂറു ഗ്രാമില്‍ താഴെയുള്ളതുമായ ബിസ്കറ്റുകള്‍ക്ക് നികുതിയിളവുണ്ട്.
വിവിധയിനങ്ങള്‍ക്കുള്ള കസ്റംസ്, എക്സൈസ് തീരുവ കുറവു ചെയ്തുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളും സിന്‍ഹ മുന്നോട്ട് വച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ മേയ് ഒന്നാം തീയതി ഞായറാഴ്ച മുതല്‍ നടപ്പില്‍ വരും. എന്നാല്‍ തീരുവകളിലുള്ള മാറ്റവും നിയമപരമായ മറ്റു മാറ്റങ്ങളും സഭ ബില്ല് നിയമമായി പാസാക്കുമ്പോള്‍ മാത്രമേ നടപ്പിലാകൂ.












Click it and Unblock the Notifications