കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് ഫോര്‍ യു ഇന്ത്യയിലേക്ക്

  • By Staff
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് ഫോര്‍ യു (ബി ഫോര്‍ യു) എന്ന പുതിയ ഉപഗ്രഹ ടെലിവഷന്‍ ശൃംഘലയുടെ സിനിമാ ചാനല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജുലൈയിലാണ് സംപ്രക്ഷേപണം തുടങ്ങുന്നത്. ബി ഫോര്‍ യുന്റെ ചീഫ് രവി ഗുപ്ത അറിയിച്ചതാണിത്.

ബി ഫോര്‍ യുന്റെ സംഗീത ചാനല്‍ മേയ് ആറിന് സംപ്രക്ഷേപണമാരംഭിക്കും. ഇത് ബി ഫോര്‍ യുവിന്റെ ഇന്ത്യയിലെ പ്രവേശനം കുറിക്കും. ഫാഷന്‍ ടി വിയുമായും എം സി എമ്മുമായും ബി ഫോര്‍ യു ധാരണയിലെത്തിയിട്ടുണ്ട്. അതു വഴി ഇന്ത്യന്‍ സംഗീതം ഈ ചാനലുകളുടെ ആഗോള പ്രക്ഷേപണത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതോടുകൂടി ബി ഫോര്‍ യു അറുപത് ഉപഗ്രഹങ്ങളിലൂടെ ലോകവ്യാപകമായി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നു. ആറു മാസത്തിലുണ്ടായ വളര്‍ച്ചയാണിത്.

ദ് പ്രിമിയം ഡിജിറ്റല്‍ മൂവി ചാനലാണ് ബി ഫോര്‍ യുന്റെ ആദ്യ ചാനല്‍. 1999 ഓഗസ്റില്‍ ഇംഗ്ലണ്ടില്‍ പ്രക്ഷേപണമാരംഭിച്ച ഈ സംരംഭം ഒരു വന്‍ വിജയമായി മാറുകയായിരുന്നു. ഇപ്പോഴിതിന് ഇംഗ്ലണ്ട് , അമേരിക്ക, കാനഡ, ഗള്‍ഫ്, വടക്കേയമേരിക്ക എന്നീ സ്ഥലങ്ങളില്‍ പ്രേക്ഷകരുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X