Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാന്‍ വേനല്‍ച്ചൂടില്‍ വരളുന്നു

ജയ്പൂര്‍: രാജസ്ഥാന്‍ കൊടും ചൂടില്‍ വരളുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൂട് 45-46 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ബാര്‍മര്‍, ജയ്സാല്‍മര്‍, ചുരു, ബിക്കാനര്‍, ഗംഗാനഗര്‍ എന്നീ സ്ഥലങ്ങളില്‍ 46 ഡിഗ്രി സെല്‍ഷിയസ് ചൂട് രേഖപ്പെടുത്തി. തലസ്ഥാനമായ ജയ്പൂരില്‍ ചൂട് 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് മൗണ്ട് അബുവിലാണ് -- 33 ഡിഗ്രി സെല്‍ഷ്യസ്. ചൂട് ഈ രീതിയില്‍ തന്നെ ഒരു ദിവസവും കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

രാജസ്ഥാനിലേയും ഗുജറാത്തിലേയും വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്ന ലോറികള്‍ക്ക് സൗജന്യമായി ഡീസല്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി റാം നായിക് അറിയിച്ചതാണിക്കാര്യം. സൗജന്യ ഡീസല്‍ പദ്ധതി മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേയാണ്. സംസ്ഥാനങ്ങള്‍ക്ക് ഡീസല്‍ ഇനത്തല്‍ ചെലവായ തുക കേന്ദ്രം വഹിക്കും.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് 1.2 കോടി രൂപ പ്രധാനമന്ത്രിയടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. രാജസ്ഥാന്‍, ഗുജറാത്ത്, ഒറീസ, ആന്ധ്ര എന്നീ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണിത്.

വടക്കേയിന്ത്യയില്‍ ചൂട് കുറവില്ലാതെ തുടരുമ്പോള്‍ ബുധനാഴ്ച ആന്ധ്രയുടെ തീരപ്രദേശത്തും രായല്‍സീമയിലും ലഭിച്ച ഒറ്റപ്പെട്ട മഴ കൊടും ചൂടിനൊരാശ്വാസമായി. ഒരാഴ്ചയായി ചൂട് കൊണ്ട് വലയുന്ന ഹൈദരാബാദിലും മഴ ചാറി. അതോടെ ചൂട് 39 ഡിഗ്രിയായി കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+