ചര്‍ച്ചകള്‍ക്കനുയോജ്യമായ സാഹചര്യമുണ്ടാക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ
ദില്ലി: ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഇന്ത്യന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കാര്‍ഗില്‍ പ്രശ്നത്തിനു ശേഷം അതിര്‍ത്തിക്കപ്പുറത്തു നിന്നുളള തീവ്രവാദികള്‍ക്കുള്ള സഹായം പാകിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി അജിത് പാഞ്ച പറഞ്ഞു.
പ്രകോപനമില്ലാതെ അതിര്‍ത്തിക്കപ്പുറത്തുനിന്നു വെടിവയ്ക്കുക, ഇന്ത്യയ്ക്കെതിരെ ജിഹാദ് പ്രഖ്യാപിക്കുക മുതലായ നീക്കങ്ങള്‍ പാകിസ്ഥാന്‍ തുടരുകയാണ്. സിംലാ കരാറിലോ, ലാഹോര്‍ പ്രഖ്യാപനത്തിലോ പാകിസ്ഥാന്‍ ഭരണാധികാരി ജനറല്‍ മുഷാറഫ് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രണ്ട് അയല്‍വാസികളുടേയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാമെന്ന് അജിത് പാഞ്ച പറഞ്ഞു. കശ്മീരിലേക്ക് ഒരു പ്രത്യേക ദൂതനെ അമേരിക്കയയെക്കൊണ്ടയപ്പിക്കാന്‍ കാര്‍ഗില്‍ സംഭവങ്ങള്‍ക്ക് ശേഷം ഒരു ശ്രമമുണ്ടായിരുന്നു. പക്ഷെ ക്ലിന്റന്‍ ഭരണകൂടം അതു തള്ളിക്കളഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ മദ്ധ്യസ്ഥത വഹിക്കില്ലെന്ന് ക്ലിന്റന്‍ തന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പറയുകയും ചെയ്തു.
യൂറോപ്യയന്‍ പാര്‍ലിമെന്റും കശ്മീര്‍ നിരീക്ഷക സംഘത്തെ നിയമിച്ചിട്ടില്ല. പക്ഷെ യൂറോപ്യയന്‍ പാര്‍ലെമെന്റിലെ ഒരു ചെറിയ സംഘം സ്വകാര്യമായി കൂടുകയും കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുകയും ചെയ്തു. പാര്‍ലെമെന്റില്‍ പ്രത്യേകിച്ച് ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഇവരുടെ ശ്രമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും യൂറോപ്യന്‍ പാര്‍ലെമെന്റെല്‍ ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സര്‍ക്കാര്‍ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications