കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു വാഹനാപകടങ്ങളില്‍ 12 മരണം

  • By Super
Google Oneindia Malayalam News

എറണാകുളം: കേരളത്തില്‍ ബുധനാഴ്ച്ച നാലിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ 12 പേര്‍ മരിച്ചു. എറണാകുളത്ത് അത്താണിയിലുമുണ്ടായ അപകടത്തില്‍ നാലുപേരും കൊട്ടാരക്കരക്കടുത്ത് ഏഴുകോണിലുണ്ടായ അപകടത്തില്‍ മൂന്നുപേരും മാവേലിക്കര ഇടപ്പോണ്‍ ഐരാണിക്കുഴിയിലുണ്ടായ അപകടത്തില്‍ രണ്ടുപേരും തിരുവനന്തപുരം അമ്പലത്തറക്കടുത്തുണ്ടായ അപകടത്തില്‍ മൂന്നുപേരുമാണ് മരിച്ചത്.

ഏഴുകോണില്‍ വക്കനാട് പുലിപ്പാറ ജംഗ്ഷന് സമീപം ബുധനാഴ്ച്ച രാവിലെ 8.45-നാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പുലിപ്പാറ കിഴക്കേക്കര പുത്തന്‍ വീട്ടില്‍ വാസുപിള്ള (61), കീഴൂട്ട് മേലതില്‍ വീട്ടില്‍ അര്‍ജുനന്‍ (70), കണ്ണനല്ലൂര്‍ ഞെങ്ങഴികത്ത് വീട്ടില്‍ അബ്ദുള്‍ അസീസ് (60) എന്നിവരാണ് മരിച്ചത്.

എറണാകുളത്ത് അത്താണിയില്‍ ദേശീയപാതയില്‍ ഓട്ടോയും ട്രെയിലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മറ്റു മൂന്നു പേര്‍ മരിച്ചത്.

കുന്നുകര ചന്ദ്രശേരില്‍ വീട്ടില്‍ സി.കെ. ബാലന്റെ മകന്‍ ലാലന്‍ (38), പുത്തന്‍ വേലിക്കര തോലത്തുരുത്ത് ചെറുമണത്തു വീട്ടില്‍ ശ്രീകുമാര്‍ (32), നീറിക്കോട് ചുള്ളിപ്പറമ്പ് ഷിബു (33), പനയാട്ട് വീട്ടില്‍ രാജന്റെ മകന്‍ ശിവന്‍ (45) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം അമ്പലത്തറക്കടുത്ത് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കിഴക്കേകര പുത്തന്‍വീട്ടില്‍ കണ്ണന്‍(38), ചെറിയമുട്ടം സില്‍വപിള്ള(42), പൂന്തുറ വള്ളിവിളാകം പുരയിടത്തില്‍ അല്‍ഫോണ്‍സ്(35) എന്നിവരാണ് മരിച്ചത്.

മാവേലിക്കര ഇടപ്പോണ്‍ ഐരാണിക്കുഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഇറവങ്കര രശ്മിനിവാസില്‍ സച്ചിദാനന്ദ കുറുപ്പ്(45), മാങ്കാംകുഴി തെക്കേതലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ രാജന്‍(50) എന്നിവര്‍ മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X