വനം ഓര്‍ഡിനന്‍സ് കൃഷിക്കാര്‍ക്കെതിരല്ലെന്ന് മന്ത്രി സി.കെ. നാണു
തിരുവനന്തപുരം: വനസംരക്ഷണത്തിന് നടപ്പാക്കുന്ന പുതിയ ഓര്‍ഡിനന്‍സ് കര്‍ഷകരെ ദ്രോഹിക്കില്ലെന്ന് ഉറപ്പു വരുത്തിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി സി.കെ. നാണു വ്യക്തമാക്കി.
നിലവിലുള്ള വനഭൂമിയെങ്കിലും സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി മുതല്‍ വനഭൂമി പരിസ്ഥിതി പ്രാധാന്യമുള്ളതായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ഫോറസ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ അധ്യക്ഷനായുള്ള ഒരു വിദഗ്ധസമിതി പരിശോധിക്കുമെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications