അനധികൃത സഖ്യങ്ങള്‍: കെ.പി.സി.സി ഇരുട്ടില്‍ തപ്പുന്നു
തിരുവനന്തപുരം: കേരളത്തിലെ ചില പഞ്ചായത്തുകളില്‍ പുറത്ത് നിന്നുള്ള കക്ഷികളുമായി യു.ഡി.എഫ്. ഉണ്ടാക്കിയ കൂട്ടുകെട്ടുകള്‍ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാനാവാതെ കെ.പി.സി.സി കുഴയുന്നു. ഏപ്രില്‍ 30-നകം ഇത്തരം കൂട്ടുകെട്ടുകള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സമയ പരിധി കഴിഞ്ഞിട്ടും ഇവ അവസാനിപ്പിക്കുവാന്‍ കോണ്‍ീഗസ്സ് നേതൃത്വത്തിന് കഴിഞ്ഞിില്ല.
മലപ്പുറം ജില്ലയിലെ 11 പഞ്ചായത്തുകളില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് അധികാരം പങ്കിടുന്നുവെന്ന് മുസ്ലിംലീഗ് ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് മാത്രമല്ല മുസ്ലിംലീഗും യു.ഡി.എഫിന് പുറത്തുള്ള കക്ഷികളുമായി പഞ്ചായത്തുകളില്‍ അധികാരം പങ്കിടുന്നുണ്ടെന്നും അത് അവസാനിപ്പിക്കുവാന്‍ ലീഗ് തയ്യാറാവണമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നു.
ഈ മാസം 10-ന് സടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഈ പ്രശ്നം ചര്‍ച്ചയ്ക്ക് വരുന്നുണ്ട്. അതിന് മുന്‍പ് ആറാം തീയതി ദില്ലിയില്‍ സോണിയാഗാന്ധിയും മുസ്ലിംലീഗ് നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയിലും ഈ പ്രശ്നം ഉയര്‍ന്നുവരുമെന്ന് കരുതുന്നു.












Click it and Unblock the Notifications