ദേശീയോദ്ഗ്രഥന സഹവാസ ക്യാമ്പ് ആദ്യമായി കേരളത്തില്‍
തിരുവനന്തപുരം: കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ദേശീയോദ്ഗ്രഥന സഹവാസ ക്യാമ്പ് ആദ്യമായി കേരളത്തിലെത്തുന്നു. ഈ മാസം ഒമ്പത് മുതല്‍ 13 വരെ കനകക്കുന്ന് കൊട്ടാരത്തിലാണ് ക്യാമ്പ് നടത്തുന്നത്.
സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറാണ് കഴിഞ്ഞ 25 വര്‍ഷമായി സഹവാസക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്.
മാനവീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി.ജി. ശാന്തകുമാറാണ്.












Click it and Unblock the Notifications