Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഴിമതി അന്വേഷിക്കാന്‍ ഒംബുഡ്സ്മാന്‍

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട അഴിമതിയും സ്വജനപക്ഷപാതവും അന്വേഷിക്കാന്‍ ഏഴംഗ ഒംബുഡ്സ്മാന്‍ വരുന്നു. മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഇക്കാര്യം അറിയിച്ചത്.

കേരള ഹൈക്കോടതി ജഡ്ജി പി.എ. മുഹമ്മദ് ആയിരിക്കും ഒംബുഡ്സ്മാന്റെ തലവന്‍. എം.എ. നിസ്സാര്‍, ഐ.എസ്. ദിവാകരന്‍, മുതിര്‍ന്ന ഐ.എ.എസ്. ഓഫീസര്‍മാരായ ഡോ. ഡി. ബാബു പോള്‍, കെ. മോഹനചന്ദ്രന്‍, പ്രൊഫ. ടി.വി. ബാലന്‍, ആര്‍. ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. അഞ്ചു വര്‍ഷമാണ് ഒംബുഡ്സ്മാന്റെ കാലാവധി.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഡ്വക്കറ്റ് ജനറലിന്റെ ശുപാര്‍ശയ്ക്ക് ശേഷം മെയ് 10-ന് നടക്കുന്ന അടുത്ത മന്ത്രിസഭായോഗം തീരുമാനം കൈകൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വനം ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയ്ക്ക് വിടും.

തൊടുപുഴയിലെ ഗജമേളയോടനുബന്ധിച്ചു നടന്ന സംഭവ വികാസങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തിലിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്കനുസൃതമായിട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.

പത്തനംതിട്ട കോഴഞ്ചേരി കുളനടയില്‍ വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിക്കാന്‍ ടൂറിസം വകുപ്പിന് 54.20 ആര്‍ ഭൂമി സൗജന്യമായി നല്‍കും. കല്യാശേരിയില്‍ കെ.പി.ആര്‍. ഗോപാലന്റെ പ്രതിമ നിര്‍മ്മിക്കാന്‍ കാനായി കുഞ്ഞിരാമന്റെ ഒന്നര ലക്ഷം രൂപയുടെ എസ്റിമേറ്റ് മന്ത്രിസഭ അംഗീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+