കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീഡിഗ്രി വേര്‍പെടുത്തല്‍ ഈ വര്‍ഷം പൂര്‍ത്തിയാകില്ല

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക പരിമിതി മൂലം കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തുന്നത് ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ടതില്ലെന്ന് ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

എന്നാല്‍ ഇത് ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിനുമുമ്പുതന്നെ പൂര്‍ത്തിയാക്കുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. പ്ലസ് ടു ആവശ്യപ്പെട്ട് വിവിധ ജാതിമതവിഭാഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുമെന്ന ധനകാര്യവകുപ്പിന്റെ മുന്നറിയിപ്പ് മാനിച്ചാണ് മുന്നണി യോഗം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷം എത്ര സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കണമെന്ന തീരുമാനം മുന്നണി ഉപസമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്ന് അച്യുതാനന്ദന്‍ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി, ജില്ല, ജാതിമത വിഭാഗങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചായിരിക്കും കോഴ്സുകള്‍ അനുവദിക്കുക. അണ്‍ എയ്ഡഡ് മേഖലയില്‍ പ്ലസ് ടു അനുവദിക്കുന്നതിനെപ്പറ്റി മുന്നണിയോഗം ചര്‍ച്ച ചെയ്തില്ല.

സംവരണത്തിലെ മേല്‍ത്തട്ട് സംബന്ധിച്ച് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പെട്ടെന്ന് നടപ്പിലാക്കാന്‍ മുന്നണിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. വനം ഓര്‍ഡിനന്‍സിന്റെ കരടിന് യോഗം അംഗീകാരം നല്‍കി. ജനകീയ പോലീസ് പദ്ധതി സംബന്ധിച്ച് അടുത്ത യോഗം വീണ്ടും ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഭൂമി കൈയേറുന്നതും മരം വെട്ടിനശിപ്പിക്കുന്നതും കര്‍ശനമായി തടയുന്ന ഓര്‍ഡിനന്‍സ് പെട്ടെന്ന് പുറപ്പെടുവിക്കാന്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ കൈക്കൊള്ളുന്നുവെന്നാരോപിച്ച് ദേശീയാടിസ്ഥാനത്തില്‍ മെയ് 11-ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുന്നണിയോഗം തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X