Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെരീഫിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള വിധി റദ്ദാക്കി

ഇസ്ലാമബാദ്: പുറത്താക്കപ്പെട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഭീകരവാദവിരുദ്ധ കോടതിയുടെ വിധി സിന്ധ് ഹൈക്കോടതി റദ്ദാക്കി. വിമാനം തട്ടികൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയതിന് ജീവപര്യന്തതടവിന് ശിക്ഷിച്ച കോടതിവിധിക്കെതിരെ ഷെരീഫ് നല്‍കിയ അപ്പീല്‍ മെയ് ഒമ്പത് മുതല്‍ വിചാരണയ്ക്കെടുക്കാനും ഹൈക്കോടതി തീരുമാനിച്ചു.

ഷെരീഫിനെ തടവിലിട്ടിരിക്കുന്ന ജയില്‍മുറിയില്‍ എയര്‍ കണ്ടീഷനര്‍ സ്ഥാപിക്കണമെന്ന അപേക്ഷ കോടതി തള്ളി. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുമായി ആഴ്ച്ചയിലൊരിക്കല്‍ കുടിക്കാഴ്ച്ച നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷയും കോടതി തള്ളി.

ഭീകരവാദവിരുദ്ധ കോടതി വിധിച്ച ഷെരീഫിന്റെ ജീവപര്യന്ത തടവ് വധശിക്ഷയാക്കണമെന്നും വെറുതെവിട്ട മറ്റു ആറുപേരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ വിചാരണക്കെടുക്കാനും കോടതി തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+